മുലായം, സക്കീർ ഹുസൈൻ പദ്‌മവിഭൂഷൺ , വാണിജയറാമിന് പദ്‌മഭൂഷൺ, ചെറുവയൽ രാമന് പദ്മശ്രീ, നാല് മലയാളികൾക്ക് പദ്മശ്രീ

Thursday 26 January 2023 12:04 AM IST

ആറ് പേർക്ക് പദ്മവിഭൂഷൺ

ആർക്കിടെക്‌റ്റ് ബി. വി. ദോഷിക്ക് മരണാനന്തര ബഹുമതി

സുധാമൂർത്തി, കമലേഷ് പട്ടേൽ അടക്കം 9 പദ്മഭൂഷൺ

കീരവാണിക്ക് പദ്മശ്രീ

ന്യൂഡൽഹി:മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകൾക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിന് പദ്മഭൂഷൺ. കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം.

അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ എന്നിവരടക്കം ആറുപേരെ രാഷ്‌ട്രം പദ്‌മവിഭൂഷൺ നൽകി ആദരിച്ചു.

വാണിജയറാമിന് പുറമേ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും വിദ്യാഭ്യാസ വിദഗ്‌ദ്ധയുമായ സുധാമൂർത്തി, ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഗുരു കമലേഷ് പട്ടേൽ, ബോളിവുഡ് ഗായിക സുമൻ കല്യാൺപൂർ അടക്കം 9 പേർക്ക് പദ്‌മഭൂഷൺ നൽകി.

നിർജലീകരണത്തെ തടയുന്ന ഒാറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ഒാ.ആർ.എസ്) ജനകീയമാക്കിയ അന്തരിച്ച പ്രശസ്‌ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്‌ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്‌റ്റ് ബാലകൃഷ്‌ണ വിതൽദാസ് ദോഷി എന്നിവരാണ് പദ്‌മവിഭൂഷൺ ലഭിച്ച മറ്റുള്ളവർ.

പ്രമുഖ വ്യവസായി കുമാർ മംഗലം ബിർള, കർണാടകയിലെ പ്രമുഖ എഴുത്തുകാരൻ എസ്.എൽ, ഭൈരപ്പ, ഭൗതിക ശാസ്‌ത്രജ്ഞൻ ദീപക് ധർ, സ്വാമി ചിന്ന ജീയാർ (ആത്മീയ ഗുരു, തെലങ്കാന), ഭാഷാ വിദഗ്ദ്ധൻ കപിൽ കപൂർ, എന്നിവർക്കും പദ്‌മഭൂഷൺ ലഭിച്ചു.

നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ച എം.എം.കീരവാണി, അന്തരിച്ച പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല എന്നിവർ ഉൾപ്പെടെ 91 പേർക്കാണ് പദ്മശ്രീ.

രാ​മ​ന്റെ​ ​ചെ​റു​വ​യ​ലിൽ വി​ള​ഞ്ഞ് ​പ​ദ്മ​ശ്രീ​യും

ക​ൽ​പ്പ​റ്റ​:​വ​യ​നാ​ട്ടി​ലെ​ ​പാ​ര​മ്പ​ര്യ​ ​നെ​ൽ​വി​ത്ത് ​സം​ര​ക്ഷ​ക​നും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ജൈ​വ​ ​ക​ർ​ഷ​ക​നു​മാ​ണ് ​ചെ​റു​വ​യ​ൽ​ ​രാ​മ​ൻ.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ണ്ണി​യാ​ൽ​ ​തീ​രാ​ത്ത​ ​പു​ര​സ്ക്കാ​ര​ങ്ങ​ൾ​ ​കു​റി​ച്യ​ ​സ​മു​ദാ​യ​ക്കാ​ര​നാ​യ​ ​രാ​മ​നെ​ ​തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ ​ജൈ​വ​ ​കൃ​ഷി​യു​ടെ​യും​ ​അ​ന്യം​ ​നി​ന്ന​ ​പാ​ര​മ്പ​ര്യ​ ​നെ​ൽ​വി​ത്തു​ക​ൾ​ ​സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ​യും​ ​പ്രാ​ധാ​ന്യം​ ​വി​ളി​ച്ച​റി​യി​ച്ച് ​രാ​ജ്യ​ത്തും​ ​വി​ദേ​ശ​ത്തും​ ​ക്ളാ​സെ​ടു​ക്കാ​റു​ണ്ട്.​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​കൃ​ഷി​യെ​ക്കു​റി​ച്ച​റി​യാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​രാ​മ​ന്റെ​ ​ക​മ്മ​ന​യി​ലെ​ ​വ​സ​തി​യി​ൽ​ ​എ​ത്താ​റു​ണ്ട്.​ ​ബ്ര​സീ​ൽ,​യു.​എ.​ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ 2018​ൽ​ ​അ​ജ്മ​ലി​ൽ​ ​ക്ളാ​സെ​ടു​ക്കാ​ൻ​ ​പോ​യ​പ്പോ​ൾ​ ​ഹൃ​ദ​യാ​ഘാ​തം​ ​സം​ഭ​വി​ച്ചു.​തു​ട​ർ​ന്ന് ​യാ​ത്ര​ക​ൾ​ ​കു​റ​ച്ചു.​സിം​ഗ​പ്പൂ​രി​ലും​ ​ല​ണ്ട​നി​ലും​ ​ക്ളാ​സെ​ടു​ക്കാ​ൻ​ ​ക്ഷ​ണ​മു​ണ്ടാ​യെ​ങ്കി​ലും​ ​ആ​രോ​ഗ്യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പോ​യി​ല്ല.55​ ​പാ​ര​മ്പ​ര്യ​ ​നെ​ൽ​വി​ത്തു​ക​ൾ​ ​രാ​മ​ന്റെ​ ​പ​ക്ക​ലു​ണ്ട്.​ആ​വ​ശ്യ​ക്കാ​ർ​ക്ക് ​ഇ​ത് ​ന​ൽ​കാ​റു​ണ്ട്.​കൃ​ഷി​ ​ചെ​യ്താ​ൽ​ ​തി​രി​ച്ച് ​കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ​ഏ​ക​ ​വ്യ​വ​സ്ഥ.​ ​ഭാ​ര്യ​:​ ​ഗീ​ത.​മ​ക്ക​ൾ​:​ര​മ​ണി,​ ​ര​മേ​ശ​ൻ,​രാ​ജേ​ഷ്,​ ​ര​ജി​ത.​ ​മ​രു​മ​ക്ക​ൾ​:​ര​ജി​ത,​ ​ത​ങ്ക​മ​ണി.