ചെല്ലക്കണ്ണ് നാടാർ അനുസ്മരണം

Friday 27 January 2023 1:05 PM IST

പാറശാല: സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായിരുന്ന കെ.ചെല്ലക്കണ്ണ് നാടാരുടെ ആറാം ചരമവാർഷികദിനം ആചരിച്ചു. കെ.ചെല്ലക്കണ്ണ് നാടാർ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷണ വിതരണം കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ സ്പീക്കറുമായ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.അമരവിള കരുണാലയം അഗതി മന്ദിരം, ചെറുവാരക്കോണത്തെ അൻപുനിലയം വൃദ്ധസദനം,ബാലികാ മന്ദിരം,ബാലമന്ദിരം,സി.ഇ.ഹോം കരുണാലയം,ധനുവച്ചപുരം മെയ്‌പുരത്തെ വൃദ്ധസദനം,ഞാറക്കാല കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന ഭക്ഷണ വിതരണം യഥാക്രമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ, മുൻ ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ എ.ടി.ജോർജ്,കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറി കക്കാട് രാമചന്ദ്രൻ നായർ, മുൻ സഹകരണ ഓംബുഡ്‌സ്മാൻ അഡ്വ.എ. മോഹൻദാസ്,ഡി.സി. സി.ജനറൽ സെക്രട്ടറി അഡ്വ.എം.ബനഡിക്ട് എന്നിവർ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.ആർ.പ്രാണകുമാർ,എം.ആർ.സൈമൺ,ആർ.ഒ.അരുൺ,അഡ്വ.വിനോദ് സെൻ,കൊല്ലിയോട് സത്യനേശൻ, മാമ്പഴക്കര രാജശേഖരൻനായർ,എം.സി.സെൽവരാജ്,അഡ്വ. രഞ്ജിത്ത് റാവു, പെരുവിള രവി, വി.ഹജികുമാർ, വൈ.ആർ.വിൻസെന്റ്, എ.ക്ലമന്റ്,എസ്.വർഗീസ്,അഡ്വ.വി.പി.വിഷ്ണു, ലളിത് ഷാ,സച്ചിൻ മര്യാപുരം, അഡ്വ.സജിൻലാൽ, മര്യാപുരം വിപിൻരാജ്, അഡ്വ. ജാഷർ ഡാനിയേൽ,ഋഷി എസ്‌.കൃഷ്ണൻ, ജയശങ്കർ,വൈ.യോവാസ്‌,പുന്നക്കാട് സജു,സി.ആർ.ആത്മകുമാർ,എസ്‌ അംബിലാൽ, ഊരൂട്ടുകാല സുരേഷ്,ചായ്ക്കോട്ടുകോണം സജു,ജയരാജ്‌,കുളത്തർ രാധാകൃഷ്ണൻ,സി.ആർ ജീവകുമാർ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിച്ചു.