ഹെൽപ്പർ അഭിമുഖം

Thursday 26 January 2023 12:10 AM IST

തിരുവനന്തപുരം:ഡിജിറ്റൽ സർവേ ജോലികൾ പൂർത്തിയാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തീയതികളിലായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 2022 ഒക്ടോബർ 30ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അഭിമുഖം.രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയുമാണ് സമയം.ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ കാർഡ് തപാലായി അയച്ചിട്ടുണ്ട്. വിവരങ്ങൾ എന്റ ഭൂമി പോർട്ടലിൽ (http://entebhoomi.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാർഡ് ലഭിച്ചിട്ടില്ലാത്തവർ കളക്ടറേറ്റിലെ ദക്ഷിണ മേഖലാ സർവേ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2731130