'നിലംതൊട്ട നക്ഷത്രങ്ങൾ' പ്രകാശനം ചെയ്തു
Thursday 26 January 2023 12:11 AM IST
തിരുവനന്തപുരം: നഗരൂർ-കുമ്മിൾ നക്‌സലേറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഷാനവാസ് പോങ്ങനാട് എഴുതിയ 'നിലംതൊട്ട നക്ഷത്രങ്ങൾ' എന്ന നോവലിന്റെ രണ്ടാം പതിപ്പ് കിളിമാനൂരിൽ കേന്ദ്രസാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ.കായംകുളം യൂനുസിന് നൽകി പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. ശശിധരൻ വെള്ളല്ലൂർ അദ്ധ്യക്ഷത വഹിച്ചു.കഥാകൃത്ത് വി.വി. കുമാർ, അനിൽ പൂതക്കുഴി, ഡോ.റാണി.വി.എൽ,ജി.എസ്.പ്രസീത, കെ.രാജചന്ദ്രൻ, കെ.വിജയൻ ത്രിവേണി, ഷാനവാസ് പോങ്ങനാട് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച ആദിത്യകൃഷ്ണ, ലയന.എൽ.ജെ. എന്നിവരെ യോഗത്തിൽ ആദരിച്ചു.