വികസനം ജനങ്ങളിലെത്തിക്കാൻ 'എന്റെ നഗരം ന്യൂസ് ലെറ്റർ'

Thursday 26 January 2023 12:12 AM IST

തിരുവനന്തപുരം: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ദിനപത്ര മാതൃകയിലുള്ള ഡിജിറ്റൽ ന്യൂസ് ലെറ്ററുമായി നഗരസഭ. 'എന്റെ നഗരം' എന്ന് പേരിട്ട എട്ട് പേജുള്ള ന്യൂസ് ലെറ്ററിന്റെ ആദ്യ പതിപ്പും പുറത്തിറങ്ങി. ഓരോ മാസവും ഓരോ വാർഡുകളിൽ നഗരസഭ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. മേയർ ഓഫീസിലെ ജീവനക്കാരാണ് അണിയറയിൽ. ന്യൂസ് ലെറ്റർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

ആദ്യ ലക്കത്തിൽ ഹരിതകർമ്മ സേനയെക്കുറിച്ചുളള പ്രത്യേക ലേഖനമായിരുന്നു.മാസികയുടെ രണ്ടാം പതിപ്പ് ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങും.മേയർ ആര്യ രാജേന്ദ്രൻ,സെക്രട്ടറി ബിനു ഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവരടങ്ങുന്നതാണ് എഡിറ്റോറിയൽ ബോർഡ്.