പുളിങ്കോട് വാർഡ് എ.ഡി.എസ് വാർഷികം
Friday 27 January 2023 1:11 PM IST
പൂവച്ചൽ:പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് എ.ഡി.എസ് വാർഷികം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ യു.ബി.അജിലാഷ് അദ്ധ്യക്ഷത വഹിച്ചു.വാർഡിലെ മുതിർന്ന അംഗം ഭാരതി അമ്മയെയും കേരളോത്സവം സംസ്ഥാന തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അശ്വതിയെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷീബ,തസ്‌ലിം,വാർഡ് മെമ്പർമാരായ അനൂപ് കുമാർ,കട്ടയ്‌ക്കോട് തങ്കച്ചൻ,അഡ്വ. ആർ.രാഘവലാൽ,ലിജു സാമൂവൽ,ബോബി അലോഷ്യസ്,ബിന്ദു,രശ്മി, ഷമീമ,ജിജിത്ത്,സി.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ,വൈസ് ചെയർപേഴ്സൺ വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.