കരാറുകാരുടെ ധർണ

Thursday 26 January 2023 12:13 AM IST

തിരുവനന്തപുരം: കോൺട്രാക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിന് നിലവിലുള്ള ലൈസൻസ് ഫീസും ഡെപ്പോസിറ്റ് തുകയും മൂന്നിരട്ടിയായി വർദ്ധിപ്പിച്ച പൊതുമരാമത്തുവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് ചീഫ് എൻജിനിയർ ഓഫീസിനു മുന്നിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ പേട്ട അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.പത്മകുമാർ,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.സൂരജ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.മനാഫ്, ജി.സോമശേഖരൻ നായർ, എം.ജെ.അജിത്കുമാർ,സിറ്റി യൂണിറ്റ് ട്രഷറർ ജെ.ഹഫീസ് തുടങ്ങിയവർ പങ്കെടുത്തു.