ഡോക്യുമെന്ററി പ്രദർശിപ്പിച്ചു: സി.ഇ.ടിയിലേക്ക് യുവമോർച്ച മാർച്ച്

Thursday 26 January 2023 12:14 AM IST

ശ്രീകാര്യം : സി.ഇ.ടി എൻജിനിയറിംഗ് കോളേജിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രവർത്തകരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്‌ണു നേതൃത്വം നൽകി. സെൻസർ ബോർഡ് അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് കോളേജ് പ്രിൻസിപ്പലിനും, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്കുമെതിരെ ബി.ജെ.പി ശ്രീകാര്യം പൊലീസിൽ പരാതി നൽകി.