എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം, ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി; സംസ്ഥാനത്ത് ഗവർണർ പതാക ഉയർത്തി
ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് ആണ് ഇത്തവണത്തെ മുഖ്യാതിഥി.
പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചുമുന്നേറാമെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറയുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
गणतंत्र दिवस की ढेर सारी शुभकामनाएं। इस बार का यह अवसर इसलिए भी विशेष है, क्योंकि इसे हम आजादी के अमृत महोत्सव के दौरान मना रहे हैं। देश के महान स्वतंत्रता सेनानियों के सपनों को साकार करने के लिए हम एकजुट होकर आगे बढ़ें, यही कामना है। Happy Republic Day to all fellow Indians!
— Narendra Modi (@narendramodi) January 26, 2023
രാജ്യമൊട്ടാകെ വിപുലമായ പരിപാടികളാണ് നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തന്റെ വസതിയിൽ പതാക ഉയർത്തി.ലോക വേദിയിൽ നേടിയെടുത്ത ആദരവ് ഇന്ത്യയ്‌ക്ക് പുതിയ അവസരങ്ങളും ഉത്തരവാദിത്വങ്ങളും നൽകുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമ്മു നേരത്തെ വ്യക്തമാക്കിയിരുന്നു.
Defence Minister Rajnath Singh unfurls the Tricolour at his residence in Delhi, on #RepublicDay pic.twitter.com/Je733A3bX4
— ANI (@ANI) January 26, 2023
കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിലാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹം റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.