അമ്പത്തഞ്ചുകാരനായ മുഹമ്മദ് ബഷീർ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് നാലുവർഷം, കുടുക്കിയത് അദ്ധ്യാപിക

Thursday 26 January 2023 2:40 PM IST

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം നഗരത്തിലെ സ്‌കൂൾ അദ്ധ്യാപകനും കോഡൂർ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55) ആണ് പോക്‌സോ കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 മുതൽ കുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടിരുന്നു. പഠനത്തിൽ പിന്നാക്കം പോയ കുട്ടി പീ‌ഡന വിവരം ക്ലാസ് അദ്ധ്യാപികയോട് വെളിപ്പെടുത്തി. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴി എടുത്ത് പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മലപ്പുറം സി.ഐ.ജോബി തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ തുളസി, സി.പി.ഒ.ഹാരിസ്, എസ്.സി.പി.ഒ.സുഷമ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.