ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു,​ പ്രതി അറസ്റ്റിൽ

Thursday 26 January 2023 11:36 PM IST

ആലപ്പുഴ: ആലപ്പുഴ നൂറനാട്ടിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിറുത്തി വാ പൊത്തി വലിച്ചിഴട്ട് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ റോഡിൽ വീണുകിടക്കുന്നത് കണ്ട നാട്ടുകാർ യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രണവിന്റെ വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.

അതിനിടെ പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.