വിദ്യാർത്ഥിനിയോ‌ട് ലൈംഗിക അതിക്രമം; മലപ്പുറത്ത് പിടിയിലായത് മദ്രസ അദ്ധ്യാപകൻ

Friday 27 January 2023 7:12 AM IST

മലപ്പുറം: മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. തൃപ്രങ്ങോട് സ്വദേശിയായ 26 -കാരൻ ചോലായി നദീറിനെ ആണ് തിരൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

മദ്രസയിൽ പഠിക്കാനത്തിയ വിദ്യാർത്ഥിനിയോടെ അടുപ്പം കൂടിയശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു എന്നുള്ള പരാതിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. നദീറിനെ റിമാൻഡ് ചെയ്തു.