'വൺ മാൻ ഷോ, ഇത്രയും അഭിനയിച്ച് കഴിവ് തെളിയിച്ച മറ്റൊരു നടൻ ഇല്ല'; 'എലോൺ' കണ്ട പ്രേക്ഷകരുടെ പ്രതികരണം
Friday 27 January 2023 10:14 AM IST
മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് എലോൺ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രമിറങ്ങുന്നത്. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്.
'പടം കൊള്ളാം', 'ഈ അടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് ഒരു വെറൈറ്റി പടം', 'വൺ മാൻ ഷോ ആണ്, ഇത്രയും അഭിനയിച്ച് കഴിവ് തെളിയിച്ച വേറൊരു നടൻ ഇല്ല', 'സൂപ്പർ പടം, ഒറ്റയ്ക്കുള്ള പെർഫോർമൻസ്' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വരുന്നത്. വീഡിയോ റിവ്യൂ കാണാം...