വൈവിധ്യങ്ങളെ തുറന്ന മനസോടെ അംഗീകരിക്കണം. മന്ത്രി ചിഞ്ചുറാണി.

Saturday 28 January 2023 12:30 AM IST

കോട്ടയം . വൈവിധ്യങ്ങളെ തുറന്ന മനസോടെ അംഗീകരിച്ചും പരസ്പരം ആദരിച്ചും മാത്രമെ നമുക്കൊരുമിച്ചു നിൽക്കാനാവൂ എന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അവർ. ഇന്ത്യൻ റിപബ്ലിക്ക് അതിന്റെ 74ാം വർഷത്തിലേക്കു കടക്കുമ്പോൾ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതും കടന്നാക്രമണങ്ങൾക്കു വിധേയമാകുന്നതും നാം കാണുന്നുണ്ട്. ഭരണഘടനയുടെ അന്തസത്തയും ചൈതന്യവും സംരക്ഷിക്കാൻ കേരളം നടത്തിയിട്ടുള്ള ശ്രമങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത്, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, എ എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, എ ഡി എം ജിനു പുന്നൂസ്, ഓയിൽ പാം ഇന്ത്യ കോർപറേഷൻ മുൻ ചെയർമാൻ വി ബി ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കിടങ്ങൂർ എസ് എച്ച് ഒ കെ ആർ ബിജുവായിരുന്നു പരേഡ് കമാൻഡർ. 23 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. വിജയികൾക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.