ഫെസിലിറ്റേറ്റർ നിയമനം.

Saturday 28 January 2023 12:58 AM IST

കോട്ടയം . പട്ടികവർഗ വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യപഠനമുറികളിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ ചാത്തൻകുന്ന്, മങ്കൊമ്പ്, കോലാനി, മൂട്ടക്കല്ല് എന്നിവിടങ്ങളിലെയും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ കൊമ്പുകുത്തി, വെള്ളാവൂർ, പഴുമല എന്നിവിടങ്ങളിലെയും പട്ടികവർഗകോളനികളിലെ സാമൂഹ്യപഠനമുറികളിലാണ് നിയമനം. പ്രദേശവാസികളായ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ബിരുദമോ തത്തുല്യമോ ആണ് യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ ടി ഡി പി ഓഫീസിൽ നടക്കുന്ന ഇൻർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം. ഫോൺ . 04 82 82 02 75 1.