ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Friday 27 January 2023 4:50 PM IST

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുത്തവത്ത് ലേഖയെയാണ് ഭർത്താവ് രവീന്ദ്രൻ കഴുത്തുഞെരിച്ച് കൊന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് രവീന്ദ്രൻ പൊലീസിനോട് പറയുകയായിരുന്നു. ദമ്പതികൾ ലേഖയുടെ തറവാട്ടിലാണ് താമസിക്കുന്നത്. പൊലീസ് ഉടൻ സംഭവ സ്ഥലത്തെത്തി. മരിച്ചുകിടക്കുന്ന ലേഖയെയാണ് കണ്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. രവീന്ദ്രൻ കൂലിപ്പണിക്കാരനാണ്. ദമ്പതികൾക്ക് ഒരു മകളുണ്ട്.