നല്ല നീളവും കട്ടിയുമുള‌ള ഇടതൂർന്ന മുടി സ്വന്തമാക്കണോ; ആഴ്‌ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്‌താൽ മതി, ഒപ്പം വേറെയും ചില ഉഗ്രൻ ഗുണങ്ങളും

Friday 27 January 2023 6:41 PM IST

തണുപ്പ് കാലത്തിൽ നിന്ന് വേനലിലേക്ക് നീങ്ങുന്ന സമയമാണിപ്പോൾ. പലർക്കും തലമുടി കൊഴിയുന്ന കാലമാണ്. തണുപ്പുകാലത്ത് ചർമ്മത്തിലെ പോലെ തലമുടിയ്‌ക്കും പലവിധ പ്രശ്‌നങ്ങൾ നേരിടാം. ഇക്കാലത്ത് തലമുടി തഴച്ചുവളരാൻ പലവിധ കൃത്രിമ വിദ്യകളും പലരും പയറ്റും എന്നാൽ ഇതുകൊണ്ട് മുടികൊഴിച്ചിലോ പ്രശ്‌നത്തിൽ നിന്നും സംരക്ഷണമോ ലഭിക്കണമെന്നില്ല. തലമുടി നല്ല ഉള‌്ളോടെ കട്ടിയിൽ വളർന്നുവരാൻ വീട്ടിലുളള വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് ഒരുഗ്രൻ വിദ്യയുണ്ട്.

തലമുടി കൊഴിയാൻ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കടുത്ത സ്‌ട്രെസും സ്‌ട്രെയിനുമാണ്. സമ്മർദ്ദം തലമുടി നഷ്‌ടമാകാൻ കാരണമാകാറുണ്ട്. സമ്മർദ്ദം ഒഴിവാക്കാൻ തല ഭംഗിയായി മസാജ് ചെയ്‌താൽ മതി. മുടിയുടെ വേരിലെ കട്ടികുറവാണ് എളുപ്പം കൊഴിയാനിടയാക്കുന്നത്. ദിനവും വെളിച്ചെണ്ണ ഉപയോഗിച്ച് ചെറുതായി മസാജ്‌ചെയ്‌താൽ തലയിൽ മുടിയുടെ വേര് ദൃഢമാകുകയും നല്ല രക്ത ഓട്ടം തലയിൽ ലഭിക്കുകയും ചെയ്യും. ഇത് നമ്മെ സമ്മർദ്ദം അകറ്റി മനസ് തണുക്കാൻ സഹായിക്കും. ഇത്തരത്തിൽ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും ഉപകരിക്കും.

ആഴ്‌ചയിൽ രണ്ടുവട്ടമാണ് മുടി ഇത്തരത്തിൽ മസാജ് ചെയ്യുന്നത് എങ്കിൽപോലും നല്ലതാണ്. ഇത്തരത്തിൽ കൃത്യമായി ചെയ്യുന്നത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും രാത്രി ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

Advertisement
Advertisement