വൃദ്ധയുടെ മാല കവർന്നു
Saturday 28 January 2023 1:44 AM IST
കാട്ടാക്കട:കാട്ടാക്കടയിൽ നിന്ന് പാറശാലയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തിയ ആൾ പിടിച്ചുപറിച്ചു. മാലയുടെ പകുതിയോളം കള്ളൻ കൊണ്ടുപോയി.കാട്ടാക്കട കുന്താണി സ്വദേശിനി ഗീതയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കിള്ളിയിൽ ബസ് കയറാൻ നടന്നുവരവേ വഴിയിൽ രണ്ടുപേർ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതു കണ്ടു. ഗീത ഇവരുടെ സമീപമെത്തിയപ്പോൾ ഗീതയെ തള്ളി നിലത്തിടുകയും കഴുത്തിൽ പിടിച്ച് മാല പൊട്ടിക്കുകയുമായിരുന്നു. പിടിവലിക്കിടെ രണ്ടര പവനോളം തൂക്കമുള്ള മാലയുടെ ഒരു ഭാഗം കിട്ടിയെങ്കിലും പകുതിയോളം കള്ളൻമാർ കൊണ്ടുപോയി. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി.വീട്ടുജോലിക്ക് പോയാണ് ഗീതയുടെ ഉപജീവനം.