കെ വി ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.

Friday 27 January 2023 6:52 PM IST

കോട്ടയം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് ജില്ലാ പഞ്ചായത്തിൽ നടക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. സി പി എമ്മലെ കെ വി ബിന്ദു (കുമരകം ഡിവിഷൻ) പ്രസിഡന്റാകും. സി പി ഐയുടെ ശുഭേഷ് സുധാകരനാകും (എരുമേലി) വൈസ് പ്രസിഡന്റ്. ജില്ലാ കളക്ടർ പി കെ ജയശ്രീയാണ് വരണാധികാരി. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. 22 അംഗ ജില്ലാ പഞ്ചായത്തിൽ ഇടത മുന്നണിക്ക് 14 അംഗങ്ങളുണ്ട്. യു ഡി എഫിന് ഏഴും. ജനപക്ഷത്തിന് (ഷോൺജോർജ്) ഒരു സീറ്റുണ്ട്. ഇടതു മുന്നണി ധാരണ പ്രകാരം കേരളാകോൺഗ്രസ് എമ്മിലെ നിർമ്മലജിമ്മി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.