15കാരിയെ പീഡിപ്പിച്ച ബന്ധുവിന് 12 വർഷം കഠിനതടവ്

Saturday 28 January 2023 1:52 AM IST

നെയ്യാറ്റിൻകര:പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ 15കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ സമീപവാസിയും ബന്ധുവുമായ പാച്ചല്ലൂർ വാഴമുട്ടം വട്ടപ്പാറ രാധാ മന്ദിരത്തിൽ ബിനു (38)വിനെ 12 വർഷം തടവിനും 40000 രൂപ പിഴയും ശിക്ഷിച്ചു. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി.

2011ലായിരുന്നു സംഭവം. മാതാവും സഹോദരനും ജോലിക്കുപോയ സമയത്ത് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽക്കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. മാതാവ് എത്തിയപ്പോൾ കുട്ടി വിവരം പറയുകയും തിരുവല്ലം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ, അഡ്വ.ഗോപികാ ഗോപാൽ എന്നിവർ ഹാജരായി.