ധോണിയുടെയും സാക്ഷിയുടെയും എൽജിഎം ഹരീഷും ഇവാനയും

Saturday 28 January 2023 12:58 AM IST

ക്രി​ക്ക​റ്റ് ​താ​ര​ത്തി​ൽ​നി​ന്ന് ​ച​ല​ച്ചി​ത്ര​ ​നി​ർ​‌​മ്മാ​ണ​ത്തി​ലേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്ന​ ​മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന് ​എ​ൽ​ജി​എം​ ​(​ലെ​റ്റ്സ് ​ഗെ​റ്റ് ​മാ​രീ​ഡ് ​)​എ​ന്നു​ ​പേ​രി​ട്ടു.​ ​ത​മി​ഴി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തിൽ ഹ​രീ​ഷ് ​ക​ല്യാ​ണും​ ​ഇ​വാ​ന​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഹ​രീ​ഷ് ​ക​ല്യാ​ൺ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ലൗ​ ​ടു​ഡേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യയാ​യ​ ​താ​ര​മാ​ണ് ​ഇ​വാ​ന.​ ​ന​വാ​ഗ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ര​മേ​ഷ് ​ത​മി​ഴ്മ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ൽ​ജി​എ​മ്മി​ന്റെ​ ​ക​ഥ​ ​ധോ​ണി​യു​ടെ​ ​ഭാ​ര്യ​യാ​യ​ ​സാ​ക്ഷി​യാ​ണ് ​എ​ഴു​തു​ന്ന​ത്.​ ​ന​ദി​യ​ ​മൊ​യ്തു,​യോ​ഗി​ ​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സാ​ക്ഷി​യും​ ​ധോ​ണി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ചെ​ന്നൈ​യി​ൽ​ ​പൂ​ജാ​ ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം​ ​ആ​രം​ഭി​ച്ചു. വി​ശ്വ​ജി​ത്ത് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​വി​ധാ​യ​ക​ൻ​ ​ര​മേ​ഷ് ​ത​മി​ഴ്മ​ണി​യാ​ണ് ​സം​ഗീ​തം​ .​ ​മു​ഖ്യ​ധാ​രാ​ ​ച​ല​ച്ചി​ത്ര​നി​ർ​മ്മാ​ണ​ത്തി​ലേ​ക്കു​ള്ള​ ​ധോ​ണി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ചു​വ​ടു​വ​യ്പ്പി​നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​ചി​ത്രം​ ​ഫാ​മി​ലി​ ​എ​ന്റ​ർ​ടെ​യ്‌​ന​ർ​ ​ആ​യി​രി​ക്കും.​പി.​ആ​ർ.​ഒ​ ​:​ ​ശ​ബ​രി