പറവ ഫിലിംസുമായി സൗബിൻ

Saturday 28 January 2023 12:00 AM IST

സൗബിൻ ഷാഹിർ നിർമ്മാണ രംഗത്തേക്ക്. പറവ ഫിലിംസ് നിർമ്മിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് സൗബിൻ ഷാഹിർ നിർമ്മാതാവാകുന്നത്. പറവ എന്ന ചിത്രത്തിലൂടെയാണ് സൗബിൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കൊടൈക്കനാലിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ഞുമ്മൽ ബോയ്സിൽ സൗബിനും ശ്രീനാഥ് ഭാസിയുമാണ് നായകൻമാർ. ജാൻ. എ.മന്നിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ , അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് മറ്റ് താരങ്ങൾ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സൗബിന്റെ പിതാവും നിർമ്മാതാവുമായ ബാബു ഷാഹിർ , ഷ്വാൻ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാണ്. എഡിറ്റർ: വിവേക് ഹർഷൻ, ആർട്ട്: അജയൻ ചാലിശേരി, സംഗീതം: സുഷിൻ ശ്യാം, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പി.ആർ.ഒ: പി.ശിവപ്രസാദ്.