മോഹൻലാലിന്റെ വാലിബനിൽ ഋഷഭ് ഷെട്ടിയും ജീവയും

Saturday 28 January 2023 12:01 AM IST

മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ​​​ ​​​നാ​​​യ​​​ക​​​നാ​​​ക്കി​​​ ​​​ലി​​​ജോ​​​ ​​​ജോ​​​സ് ​​​പെ​​​ല്ലി​​​ശേ​​​രി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​മ​​​ലൈ​​​ക്കോട്ടൈ വാ​​​ലി​​​ബ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​കാ​ന്താ​ര​യി​ലൂ​ടെ​ ​ഇ​ന്ത്യ​യാ​കെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ഋ​ഷ​ഭ് ഷെ​ട്ടി​ ​എ​ത്തു​ന്നു.​ ​ അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ഋ​ഷ​ഭ് ഷെ​ട്ടി​ക്ക്.​ 100​ ​കോ​ടി​ ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​യു​ടെ​ ​മ​ല​യാ​ള​ ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​ണ്.​ ​ത​മി​ഴ് ​ന​ട​ൻ​ ​ജീ​വ​യും​ ​മ​ലൈ​ക്കോ​ട്ടൈ​ ​വാ​ലി​ബ​നി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​കീ​ർ​ത്തി​ച​ക്ര​യി​ൽ​ ​മോ​ഹ​ൻ​ലാ​ലും​ ​ജീ​വ​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​ൻ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​മെന്നാണ് റിപ്പോർട്ട്. രാ​ജസ്ഥാ​നി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​​​റാ​​​ത്ത​​​ ​​​ന​​​ടി​​​ ​​​സോ​​​ണാ​​​ലി​​​ ​​​കു​​​ൽ​​​ക്ക​​​ർ​​​ണി​​,​ ​​​ ​​​ബോ​​​ളി​​​വു​​​ഡ് ​​​താ​​​രം​ ​​​ ​​​വി​​​ദ്യു​​​ത് ​​​ജം​​​വാ​​​ൾ​ ​​​എ​ന്നി​വ​ർ​ ​പ്ര​​​ധാ​​​ന​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു​​.​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​സു​ചി​ത്ര​ ​നാ​യ​ർ​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​​​ ​ഒ​റ്റ​ ​ഷെ​ഡ്യൂ​ളി​ൽ​ 90​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​​​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​ പി.​എ​സ്.​ ​റ​ഫീ​ക്ക് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​​​ധു​​​ ​​​നീ​​​ല​​​ക​​​ണ്ഠ​​​ൻ​​​ ​ആ​ണ് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​.​​​ ​ഷിബു​​​​​​​ ​​​​​​​ബേ​​​​​​​ബി​​​​​​​ ​​​​​​​ജോ​​​​​​​ണി​​​​​​​ന്റെ​​​​​​​ ​​​​​​​ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ ​​​​​​​ജോ​​​​​​​ൺ​​​​​​​ ​​​​​​​മേ​​​​​​​രി​​​​​​​ ​​​​​​​ക്രി​​​​​​​യേ​​​​​​​റ്റീ​​​​​​​വ് ​​​​​​​ലി​​​​​​​മി​​​​​​​റ്റ​​​​​​​ഡി​​​​​​​നൊ​​​​​​​പ്പം​​​​​​​ ​​​​​​​മാ​​​​​​​ക്സ് ​​​​​​​ലാ​​​​​​​ബ് ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​സ്,​​​​​​​ ​​​​​​​ആ​​​​​​​മേ​​​​​​​ൻ​​​​​​​ ​​​​​​​മൂ​​​​​​​വി​​​​​​​ ​​​​​​​മോ​​​​​​​ൺ​​​​​​​സ്റ്റ​​​​​​​റി,​​​​​​​ ​​​​​​​സെ​​​​​​​ഞ്ച്വ​​​​​​​റി​​​​​​​ ​​​​​​​ഫി​​​​​​​ലിം​​​​​​​സ് ​​​​​​​എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ ​​​​​​​ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് ​​​​​​​നി​​​​​​​ർ​​​​​​​മ്മാ​​​​​​​ണം.​​​​​​​ ​​​​​​​ജോ​​​​​​​ൺ​​​​​​​ ​​​​​​​മേ​​​​​​​രി​​​​​​​ ​​​​​​​ക്രി​​​​​​​യേ​​​​​​​റ്റീ​​​​​​​വി​​​​​​​ന്റെ​​​​​​​ ​​​​​​​ആ​​​​​​​ദ്യ​​​​​​​ ​​​​​​​നി​​​​​​​ർ​​​​​​​മ്മാ​​​​​​​ണ​​​​​​​ ​​​​​​​സം​​​​​​​രം​​​​​​​ഭ​​​​​​​മാ​​​​​​​ണ്.