അമിത്തിന്റെ അസ്ത്ര ഫസ്റ്റ് ലുക്ക്
അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം അസ്ത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേഘനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീന കുറുപ്പ് ,ജിജുരാജ് , സന്ധ്യാ മനോജ്,, പരസ്പരം പ്രദീപ് , സനൽ കല്ലാട്ട് എന്നിവരാണ് മറ്റ് താരങ്ങൾ.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രേം ആനന്ദ് കല്ലാട്ടും ചേർന്നാണ് നിർമ്മാണം. വിനു കെ.മോഹൻ, ജിജുരാജ് എന്നിവരാണ് രചന. ഛായാഗ്രഹണം മണി പെരുമാൾ. മാർച്ച് മാസം ചിത്രം പ്രദർശനത്തിന് എത്തുന്നു. പി.ആർ.ഒ വാഴൂർ ജോസ്.