അനിൽ ആന്റണിക്ക് പകരം ‌‌ഡോ. പി. സരിൻ കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനറാകും

Friday 27 January 2023 8:14 PM IST

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ നരേന്ദ്രമോദിക്ക് അനുകൂല പരാമർശം ന

ടത്തിയതിനെ തുടർന്ന് രാജിവച്ച അനിൽ ആന്റണിക്ക് പകരം ഡോ. പി. സരിനെ നിയമിച്ചു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറായാണ് ഡോ,​ സരിനെ നിയമിച്ചത്.

കമ്മിറ്റി പുന:സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. അടുത്ത ദിവസം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച സമയത്താണ് ബി.ജെ.പിയെയും മോദിയെയും അനുകൂലിക്കുന്ന പരാമർശം അനിൽ ആന്റണി നടത്തിയത്. തുടർന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അനിൽ ആന്റണിക്കെതിരെ വിമർശനമുയർന്നിരുന്നു. കെ.പി,​സി. സി അദ്ധ്യക്ഷനുൾപ്പെടെ അനിൽ ആന്റണിക്കെതിരെ രംഗത്ത് വന്നു. തുടർന്നാണ് അനിൽ ആന്റണി സ്ഥാനം രാജി വച്ചത്.