ദ്വിദിന സഹപഠന ക്യാമ്പ്

Friday 27 January 2023 9:37 PM IST

തൃക്കരിപ്പൂർ: കുരുന്നുകളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനായി കൂലേരി ഗവൺമെന്റ് എൽ.പി.സ്കൂളിൽ ദ്വിദ്വിന സഹപഠന ക്യാമ്പ് സംഘടിപ്പിച്ചു. കഥയരങ്ങ്, പാവനിർമ്മാണം, ഗണിതകേളി, നക്ഷത്രനിരീക്ഷണം, ഭാഷാ കേളികൾ, ഏയ്‌റോബിക്‌സ് എന്നിവയിലാണ് പരിശീലനം നൽകിയത്. സിനിമാതാരം പി. പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇ.എം.ആനന്ദ വല്ലി മുഖ്യാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. സത്താർ വടക്കുമ്പാട്, ഇ.ശശിധരൻ, അനൂപ് കലത്തു,ടി.രാജൻ, ഡോക്ടർ രാജീവൻ, സൗമ്യ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ജഗദീശൻ സ്വാഗതവും പി.ലത.നന്ദിയും പറഞ്ഞു. ബാലചന്ദ്രൻ എരവിൽ, പ്രമോദ് അടുത്തില, രാജൻ അപ്യാൽ, എ.അനിൽകുമാർ, എ.ശശിധരൻ, കെ.ഭാസ്കരൻ, കൃഷ്ണകുമാർ പള്ളിയത്ത്, ബാബു. കെ.വി.വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു.