ശിൽപ്പശാല
Friday 27 January 2023 9:40 PM IST
കണ്ണൂർ: കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ബി ദി നമ്പർ വൺ ഫിനാലെ 2023 കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് കണ്ണൂർ സി.പി.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജീവനക്കാർക്കായി ശിൽപ്പശാല നടത്തി. കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നൂറ് ദിന കർമ്മ പദ്ധതിയിലെ ജില്ലാതല വിജയികൾക്കുള്ള ഉപഹാരം പ്രസിഡന്റ് വിതരണം ചെയ്തു. ഡയറക്ടർ കെ.ജി.വത്സലാകുമാരി അദ്ധ്യക്ഷത വഹിച്ചു.ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി .എം.വി. രവി ക്ലാസെടുത്തു. റീജിയണൽ ജനറൽ മാനേജർ എം.പി .ഷിബു , സി .പി .സി ഡെപ്യൂട്ടി ജനറൽ മാനേജർ പി. പി .മനോജ്, ഡെപ്യുട്ടി ജനറൽ മാനേജർമാരായ ലീന കക്കരിക്കൻ, കെ .സുരജ എന്നിവർ പ്രസംഗിച്ചു.