ഹിന്ദി' ഏകദിന അദ്ധ്യാപക പരിശീലനം
Friday 27 January 2023 9:43 PM IST
പാലക്കുന്ന് : സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഹിന്ദി ഭാഷാ പരിപോഷണ പരിപാടിയായ സുരീലി ഹിന്ദി അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കോട്ടിക്കുളത്തെ ബേക്കൽ ബിആർസി ഓഫീസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ബിആർസിയുടെ പരിധിയിൽ വരുന്ന യു.പി,ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിലെ ഹിന്ദി ഭാഷാ അദ്ധ്യാപകർ പങ്കെടുത്തു.
ബേക്കൽ ബി.ആർ.സി, ബി.പി.സി.കെ.എം.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ആർ.സി കെ. ശ്യാമള അധ്യക്ഷയായി. എ.രജനി, സി.ആർ.സി കോഡിനേറ്റർ രാജശ്രീ എന്നിവർ പ്രസംഗിച്ചു. ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിനും ക്ലാസ് മുറി പഠനത്തിനപ്പുറം ഹിന്ദിഭാഷ ആസ്വാദ്യകരമായ രീതിയിൽ സ്വായത്തമാക്കുന്നതിനും വ്യവഹാര രൂപങ്ങളിലൂടെ ആസ്വദിച്ച് ഹിന്ദി ഭാഷയിൽ നൈപുണ്യം വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രമാദേവി, മാർലു ചന്ദ്രൻ, സിജി എന്നിവർ നേതൃത്വം നൽകി. മാഗസിൻ പ്രകാശനവും നടന്നു.