വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ
Friday 27 January 2023 9:46 PM IST
ചെറുവത്തൂർ: മാലിന്യങ്ങൾ പൊതുവിടങ്ങളിൽ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനായുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാമ്പയിൻ സംഘടിപ്പിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വലിച്ചെറിയൽ മുക്ത കേരളം കേമ്പയിൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പി.പത്മിനി. സി.വി.ഗിരീശൻ ,കെ.രമണി. എം.മഞ്ജുഷ , മഹേഷ് വെങ്ങാട്ട് ,പി.വസന്ത , വി.ഇ.ഒ രാജേഷ് , മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രവീൺ കുമാർ , രാമചന്ദ്രൻ തുരുത്തി, എം.ഭാസ്കരൻ , സി ആശ സംസാരിച്ചു. ഹരിത കർമ്മസേന അംഗങ്ങളും ശുചീകരണ പ്രവൃത്തനത്തിൽ പങ്കെടുത്തു