പുസ്തക പ്രകാശനം

Friday 27 January 2023 9:57 PM IST

അന്നൂർ : ടി.കെ.കെ.പൊതുവാളുടെ ഏഴിൽമലയും പയ്യന്നൂർ പാട്ടും പുസ്തകാസ്വാദനവും എം.ഒ.ബിജു മലപ്പട്ടത്തിന്റെ ഡിസംബറിലെ മഴ പുസ്തക പ്രകാശനവും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു. സംസ്കൃത സർവകലാശാലാ പ്രാദേശിക കേന്ദ്രം മുൻ ഡയരക്ടർ ഡോ:ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡിസംബറിലെ മഴ എന്ന കവിതാ സമാഹാരം സജീവൻ വൈക്കത്തിന് നൽകി ഡോ: ഇ.ശ്രീധരൻ പ്രകാശനം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി.പത്മനാഭൻ, സജീവൻ വൈക്കത്ത് എന്നിവർ പ്രസംഗിച്ചു. ടി.കെ.കെ.പൊതുവാളുടെ പുസ്തക ശേഖരം മകൻ രമേഷ് പയ്യന്നൂർ ഗ്രന്ഥാലയത്തിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഏറ്റുവാങ്ങി.എം.ഒ.ജി മലപ്പട്ടം ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി.എം.ഒ.ബിജു മലപ്പട്ടം എഴുത്തനുഭവം പങ്കു വെച്ചു.വി.എം.ഉമ സ്വാഗതവും സി.കെ.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.