കൈരാതി കിരാതക്ഷേത്ര മഹോത്സവം ഇന്ന് പ്രതിഷ്ഠാ ദിനം
Friday 27 January 2023 10:13 PM IST
ഇരിട്ടി: നാല് ദിവസമായി നടക്കുന്ന കൈരാതി കിരാതക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം ഇന്ന് സമാപിക്കും. പ്രതിഷ്ഠാ ദിനമായ ഇന്ന് ക്ഷേത്രം തന്ത്രി അഴകം മാധവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പ്രത്യേക പൂജാദി കർമ്മങ്ങൾ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആധ്യാത്മിക സദസ്സിൽ ക്ഷേത്രം പ്രസിഡന്റ് പി.കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. പി.എസ്. മോഹനൻ കൊട്ടിയൂർ പ്രഭാഷണം നടത്തും. കാമ്പ്രത്തില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട്, പിള്ളയാടി നാരായണൻ നായർ എന്നിവരെ ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി ആദരിക്കും. വൈകുന്നേരം 6.15 ന് തിടമ്പുനൃത്തം നടക്കും.നാഗപ്രതിഷ്ഠാ ദിനമായിരുന്ന വെള്ളിയാഴ്ച പാമ്പുമേക്കാട്ട് തന്ത്രി വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നാഗസ്ഥനത്ത് പൂജാദികർമ്മങ്ങളും ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ഇളനീർ അഭിഷേകവും നടന്നു.