കസവുസാരിയിൽ ഗ്ലാമറസായി ജാൻവി കപൂർ, ചിത്രങ്ങൾക്ക് ഗംഭീര സ്വീകരണം

Friday 27 January 2023 10:42 PM IST

കേരളത്തനിമ നിറഞ്ഞ കസവുസാരിയിൽ ഗ്ലാമറസായി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ട്രെഡീഷണൽ ശൈലിയിൽ കസവു സാരിയും കസവു ബോർഡറുള്ള ബ്ലൗസുമാണ് ജാൻവി ധരിച്ചിരിക്കുന്നത്. ആക്സസറീസിലും മേക്കപ്പിലും ട്രെഡിഷണൽ സ്റ്റൈലാണ് പിന്തുടരുന്നത്. ഒരു മുത്തുമാലയും കമ്മലുമാണ് ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നത്.

ജാൻവിയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. മലയാള ചിത്രം ഹെലന്റെ റീമേക്കായ മിലിയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.