ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Saturday 28 January 2023 12:25 AM IST
പ്രണവ്

ചാരുംമൂട്: ഭിന്നശേഷിക്കാരിയെ സ്വന്തം വീട്ടി​ലേക്ക് ബലമായി​ എത്തി​ച്ച് ക്രൂരമായി​ പീഡിപ്പിച്ച കേസിൽ നൂറനാട് സ്വദേശി പ്രണവിനെ (27) നൂറനാട് പൊലീസ് പി​ടി​കൂടി​. 24ന് വൈകി​ട്ട് ആറി​നായി​രുന്നു സംഭവം. പ്രതിയുടെ വീടിനു സമീപത്തുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ലഹരി മരുന്നിന് അടിമയായ പ്രണവ് തടഞ്ഞുനിറുത്തി​. യുവതി​ എതിർത്തതോടെ പി​ടി​ച്ചുവലി​ച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വസ്ത്രങ്ങൾ വലിച്ചു കീറി. തുടർന്ന് വലിച്ചിഴച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡി​പ്പി​ക്കുകയായി​രുന്നു.

റോഡിൽ വച്ചുണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണു. ഇതുവഴി വന്ന രണ്ടു സ്ത്രീകൾ മൊബൈൽ ഫോണിൽ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പീഡനമേറ്റ് അവശയായ യുവതിയെ പ്രതിയുടെ വീട്ടിൽ കണ്ടെത്തിയത്. ഇതിനോടകം പ്രതി സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടിരുന്നു. ശരീരമാസകലം മുറിവുകളേറ്റ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശി​പ്പി​ച്ച ശേഷം ബന്ധുക്കൾ നൂറനാട് പൊലീസിൽ വിവരമറിയിക്കുകയും സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായി​രുന്നു.

ഇയാളുടെ ഉപദ്രവം ഭയന്ന് മാതാവും സഹോദരനും വേറെയാണ് താമസിക്കുകയാണ്.

വീട്ടിൽ ഒറ്റയ്ക്കാണ് പ്രണവി​ന്റെ താമസം. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ നിധീഷ്, പുഷ്പൻ, എ.എസ്.ഐമാരായ ബിന്ദു രാജൻ, രാജേന്ദ്രൻ, സി.പി.ഒമാരായ വിൻജിത്ത്, വിഷ്ണു, ശ്രീകല എന്നിവരും അന്വേഷണ

സംഘത്തിലുണ്ടായിരുന്നു.