കൗണ്ടി മത്സരം സമാപിച്ചു
Saturday 28 January 2023 1:27 AM IST
ആലപ്പുഴ: ത്രിവേണി ബോയ്സ് സംഘടിപ്പിച്ച ഓൾ കേരള കൗണ്ടി ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടോസ് കല്ലമ്പലം കലിംഗ ബ്രദേഴ്സ് ചാമ്പ്യന്മാരായി. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വി.കെ. നസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ ബി.അജേഷ്, ബി.നസീർ, എ.എസ് കവിത, ചാൻ ത്രിവേണി, ഷെരീഫ് കുട്ടി എന്നിവർ സംസാരിച്ചു.