ലഹരി വിരുദ്ധ, ദുരന്ത ലഘൂകരണ ക്ലാസ്
Saturday 28 January 2023 12:32 AM IST
ചാരുംമൂട്: കൊട്ടയ്ക്കാട്ടുശേരിയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ, ദുരന്ത ലഘൂകരണ ക്ലാസ് സംഘടിപ്പിച്ചു. നൂറനാട് ഇൻസ്പെക്ടർ പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. രജിത അളനന്ദ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ശ്രീകുമാർ അളകനന്ദ ആമുഖ പ്രഭാഷണം നടത്തി. ഡോ. അബ്‌ദുൾ റസാഖ്, ഗോകുൽ, അനസ്, ശിൽപ, അനുജിത്ത്, അരവിന്ദ്, പി. സതി, ശ്യാമിനി, ശ്രുതി തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ കഹരിവിരുദ്ധ ക്ളാസെടുത്തു. ദുരന്ത ലഘൂകരണ ക്ലാസിന് കായംകുളം ഫയർഫോഴ്സ് യൂണിറ്റ് നേതൃത്വം നൽകി. കുറ്റാന്വേഷണ മികവിന് നൂറനാട് സി.ഐ പി. ശ്രീജിത്തിന് ഉപഹാരം സമ്മാനിച്ചു