കായംകുളത്ത് പക്ഷിപ്പനി
Saturday 28 January 2023 1:35 AM IST
കായംകുളം: കായംകുളം നഗരസഭ അതിർത്തിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുപ്പതാം വാർഡിലെ സി.പി.സി.ആർ.ഐ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന കാർഷിക വിജ്ഞാന കേന്ദ്രത്തിലെ പക്ഷികളെയാണ് പക്ഷിപ്പനി ബാധിച്ചത്. സ്ഥിരീകരിച്ച പക്ഷികളെ നശിപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു. നഗരസഭ അതിർത്തിയിലും കൃഷ്ണപുരം പഞ്ചായത്തിലെ ഏതാനും ഭാഗത്തും പക്ഷികളുടെ ഇറച്ചിയും മുട്ടയും നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവും ഉടൻ പുറത്തിറങ്ങും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവിടം ക്ലസ്റ്റർ സോണിലാവും. പരിസര പ്രദേശങ്ങളിലെ പക്ഷികളെ 90 ദിവസം നിരീക്ഷണത്തിൽ വയ്ക്കുമെന്നും എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും നഗരസഭ നേതൃത്വം നൽകുമെന്നും ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.