പുന്നപ്ര ബീച്ച് എൽ.പി സ്കൂളിൽ ഭക്ഷ്യമേള

Saturday 28 January 2023 1:36 AM IST
പുന്നപ്ര ബീച്ച് എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾ നടത്തിയ ഭക്ഷ്യമേളയിൽ നിന്ന്

അമ്പലപ്പുഴ: പുന്നപ്ര ബീച്ച് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സ്കൂൾ മാനേജർ കെ.ഡി. അഖിലാനന്ദൻ, പ്രഥമാദ്ധ്യാപിക ബീന എസ്.നായർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ വിവിധതരം ഭക്ഷണങ്ങൾ ഹാളിൽ പ്രദർശിപ്പിച്ചു വിപണനം നടത്തി. രക്ഷാകർത്താക്കളും സ്കൂൾ പരിസരവാസികളുമായ ധാരാളം പേർ പണം നൽകി കുട്ടികളിൽ നിന്നു ഭക്ഷണം വാങ്ങി. പി.ടി.എ അംഗങ്ങൾ തയ്യാറാക്കിയ നാടൻ ഭക്ഷ്യക്കടയും കുട്ടികളുടെ കുട്ടിക്കടയും ഇതോടൊപ്പമുണ്ടായിരുന്നു.