ഡോ. പി. പല്പു അനുസ്മരണം

Saturday 28 January 2023 12:37 AM IST
t

ചേർത്തല: നവോത്ഥാന നായകനും എസ്.എൻ.ഡി.പി യോഗത്തിന് അടിത്തറയിട്ട ചരിത്ര പുരുഷനുമായ ഡോ.പി. പൽപ്പുവിന്റെ 73-ാമത് ചരമദിനം എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ധനേശൻ, ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂണിയൻ കൗൺസിലർമാരായ കെ.സി.സുനീത്ബാബു, സിബി നടേശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ, വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ കെ.സോമൻ സ്വാഗതവും സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു നന്ദിയും പറഞ്ഞു.