മത്സ്യത്തൊഴിലാളി ധനസഹായ വിതരണം

Saturday 28 January 2023 1:38 AM IST
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന ഗ്രൂപ്പ് അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള ധനസഹായം മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യുന്നു

ആലപ്പുഴ: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന ഗ്രൂപ്പ് അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള ധനസഹായം മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. അപകടത്തിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളി പ്രസന്നന്റെ ഭാര്യ കൃഷ്ണമ്മ 10 ലക്ഷവും തോട്ടപ്പള്ളി മത്സ്യഗ്രാമത്തിലെ 654-ാം നമ്പർ അംഗമായ മത്സ്യത്തൊഴിലാളി മണിയന്റെ ഭാര്യ ജീജ 10.10 ലക്ഷവും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ബോർഡ് അംഗം സക്കീർ അലങ്കാരത്ത്, റിജീണൽ എക്സിക്യുട്ടീവ് എ.വി.അനിത, ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ, എ.എം. അൻസാരി എന്നിവർ പങ്കെടുത്തു.