അമ്പലപ്പുഴ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം
Saturday 28 January 2023 1:47 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 18 വർഷത്തിനു ശേഷംഅഷ്ടമംഗല ദേവപ്രശ്നത്തിന് തുടക്കമായി. ജ്യോതിഷ വാസ്തു ശാസ്ത്ര പണ്ഡിതൻ കോഴിക്കോട് ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് 3 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രോപദേശക സമിതി മുൻകൈയെടുത്താണ് ദേവപ്രശ്നം നടത്തുന്നത്.
കാലാകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളിലുണ്ടായിട്ടുള്ള വൈകല്യങ്ങൾ മൂലം സംഭവിച്ചിട്ടുള്ള ദുർനിമിത്തങ്ങളും ദേവന് ഹിതകരമല്ലാത്ത പ്രവൃത്തികളും ദേവഹിതമറിഞ്ഞ് പരിഹരിക്കാനാണ് ദേവ പ്രശ്നം നടത്തുന്നത്. നൂറു കണക്കിന് ഭക്തരാണ് ഇതിന് സാക്ഷിയാകാനെത്തിയത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു പി.ദേവസ്വം പറമ്പ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു.