അഞ്ചേരിക്കാവ് മകരഭരണി ആഘോഷം 29ന്
Saturday 28 January 2023 12:00 AM IST
അഞ്ചേരി: പ്രസിദ്ധമായ അഞ്ചേരിക്കാവ് ഭഗവതിക്ഷേത്രത്തിലെ മകരഭരണി വേലയാഘോഷം 29ന് നടക്കും. രാവിലെ വിശേഷാൽ പൂജകൾ, നവകം ആടൽ, വൈകിട്ട് 3 മുതൽ 6.30 വരെ നടക്കുന്ന എഴുന്നള്ളിപ്പിന് കേളത്ത് അരവിന്ദാക്ഷ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം അകമ്പടി സേവിക്കും. വൈകിട്ട് ദീപാരാധന, തായമ്പക, രാത്രി 12.30 വരെ കളമെഴുത്തുപാട്ട്, രാത്രി 1 മണി മുതൽ 3.30 വരെ നടക്കുന്ന എഴുന്നള്ളിപ്പിന് പഞ്ചാരിമേളം അരങ്ങേറും. ക്ഷേത്ര നടയ്ക്കൽ നെല്ല്, അരി, മലർ, അവിൽ, ശർക്കര, നാളികേരം, മഞ്ഞൾ, പൂവ് എന്നിവകൊണ്ട് പറ നിറയ്ക്കുവാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.