വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

Friday 27 January 2023 11:56 PM IST

കാസർകോട്: വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ കടന്നുപിടിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാസർകോട് കാഞ്ഞങ്ങാട്ടുണ്ടായ സംഭവത്തിൽ വി പി പ്രദീപനാണ് പിടിയിലായത്. ശ്രീകണ്ഠപുരം സ്വദേശിയായ ഇയാൾ കണ്ണൂർ എ ആർ ക്യാംപിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. മദ്യലഹരിയിലാണ് പ്രതി കൃത്യം നിർവഹിച്ചത് എന്നാണ് വിവരം.

അറസ്റ്റിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റുകേസുകളുള്ളതായാണ് വിവരം.