ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീപ്പിടിച്ചു

Saturday 28 January 2023 12:07 AM IST

കൊടകര: ഓടിക്കൊണ്ടിരിക്കെ ടാറ്റാ ഏയ്‌സ് ലോറിക്ക് തീപ്പിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വൈകിട്ട് ആറേകാലോടെ ദേശീയപാത കൊടകര മേൽപ്പാലത്തിൽ വച്ചായിരുന്നു തീപ്പിടിച്ചത്. പുതുക്കാട് നിന്നും അഗ്‌നിരക്ഷാസേനയും കൊടകര പൊലീസും സ്ഥലത്തെത്തി തീ അണച്ചു. ആലുവയിൽ നിന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സ്‌കാനിംഗ് മെഷീൻ എത്തിച്ച് തിരികെ പോവകുമ്പോഴായിരുന്നു തീ പിടിച്ചത്. തീ കണ്ട ഉടനെ വണ്ടിയിൽ ഉണ്ടായിരുന്നവർ വണ്ടി നിറുത്തി ഇറങ്ങി ഓടിമാറി.