കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്
Saturday 28 January 2023 12:09 AM IST
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെ കോടതി ജംഗ്ഷനു സമീപത്തായിരുന്നു ആക്രമണം. മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ബൈക്കിലെത്തിയ യുവാവാണ് കല്ലെറിഞ്ഞത്. ഏറിനു ശേഷം ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല. ബസ് പിന്നീട് ഡിപ്പോയിലെത്തിക്കുകയും യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. പൊലീസ് കേസെടുത്തു.