തൃശൂരിൽ സിന്തറ്റിക് ട്രാക്ക് അനിവാര്യമെന്ന് പി.ടി. ഉഷ
Saturday 28 January 2023 12:13 AM IST
തൃശൂർ: തൃശൂരിൽ സിന്തറ്റിക് ട്രാക്ക് അനിവാര്യമെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ. തൃശൂർ കോർപറേഷൻ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടു കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും സ്റ്റേഡിയം വിട്ടുകിട്ടിയാൽ മൂന്നു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും എം.പിയുമായ പി.ടി. ഉഷ പറഞ്ഞു. കുരുന്നു കായിക പ്രതിഭകളെ കണ്ടെത്താനായി സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ കായിക മേളയായ കിഡ്‌സ് അത്‌ലറ്റിക് മീറ്റ് തോപ്പ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.ടി. ഉഷ.