കളക്ടറേറ്റ് ധർണ നടത്തി

Saturday 28 January 2023 12:27 AM IST

തൃശൂർ: നിർമ്മാണമേഖലയിലെ സ്തംഭനം സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി കളക്‌ടറേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി അദ്ധ്യക്ഷനായി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, രാജൻ ഡയമണ്ട്, എം.വി. ആന്റണി, ഷിന്റോ റാഫേൽ, ബാബു ആന്റണി, അഡ്വ. കെ.ആർ. അജിത്ബാബു, ജോയ് പ്ലാശ്ശേരി എന്നിവർ പങ്കെടുത്തു.