ഡൽഹി മേയർ തിരഞ്ഞെടുപ്പ്: ഹർജി ഫെബ്രുവരി മൂന്നിന് പരിഗണിക്കും

Saturday 28 January 2023 1:32 AM IST

ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തണമെന്ന ഹർജിയിൽ ഫെബ്രുവരി മൂന്നിന് വാദം കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. എ.എ.പിയുടെ മേയർ സ്ഥാനാർത്ഥി ഡോ.ഷെല്ലി ഒബ്റോയ് ആണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി മുഖേന ഹർജി നൽകിയത്. മേയർ തിരഞ്ഞെടുപ്പ് ജനുവരി 24 ന് നടക്കേണ്ടതായിരുന്നു. ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നത്. ആദ്യ തവണ ജനുവരി ആറിന് ബി.ജെ.പി- എ.എ.പി അംഗങ്ങൾ തമ്മിലുള്ള ബഹളത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു.