ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവയ്പ്, ഏഴ് പേർ കൊല്ലപ്പെട്ടു, പത്തുപേർക്ക് പരിക്ക്, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

Saturday 28 January 2023 2:14 AM IST

ടെ​ൽ​ ​അ​വീ​വ് ​:​ ​കി​ഴ​ക്ക​ൻ​ ​ജെ​റു​സ​ലേ​മി​ലെ​ ​സി​ന​ഗോ​ഗി​ൽ​ ​(​ ​ജൂ​ത​ ​ആ​രാ​ധ​നാ​ല​യം​ ​)​ ​ഉ​ണ്ടാ​യ​ ​വെ​ടി​വ​യ്പി​ൽ​ ​ഏ​ഴ് ​മ​ര​ണം.​ ​പ​ത്ത് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​പ​ല​രു​ടെ​യും​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 11.45​ഓ​ടെ​ ​നെ​വെ​ ​യാ​കോ​വ് ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​ക്ര​മി​യെ​ ​പൊ​ലീ​സ് ​വെ​ടി​വ​ച്ചു​ ​കൊ​ന്നു.​ ​ഇ​യാ​ൾ​ ​കി​ഴ​ക്ക​ൻ​ ​ജെ​റു​സ​ലേം​ ​സ്വ​ദേ​ശി​യാ​ണ്.​ ​സം​ഭ​വം​ ​ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ആ​ക്ര​മ​ണ​ത്തെ​ ​യു.​എ​സ് ​അ​പ​ല​പി​ച്ചു.​ ​

വ്യാ​ഴാ​ഴ്ച​ ​വെ​സ്റ്റ് ​ബാ​ങ്കി​ൽ​ ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ​ ​വെ​ടി​വ​യ്പി​ൽ​ ​ര​ണ്ട് ​സാ​ധാ​ര​ണ​ക്കാ​ർ​ ​അ​ട​ക്കം​ 9​ ​പ​ല​സ്തീ​ൻ​കാ​ർ കൊല്ലപ്പെട്ടിരുന്നു. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്നുപേർ സൈന്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അവകാശപ്പെട്ടു. കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി, ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രായേൽ ആരോപിച്ചു. അതേസമയം ജെനിനിലെ അഭയാർത്ഥി ക്യാമ്പിന് നേരെയാമ് ഇസ്രായേൽ വെടിയുതിർത്തതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു.