മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) ജില്ലാ സമ്മേളനം
Saturday 28 January 2023 3:26 AM IST
കോവളം : കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) ജില്ലാ സമ്മേളനം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും സംസ്ഥാന ചുമതലയുമുള്ള ബേബി മാത്യു കാവുങ്കൽ ഉദ്ഘാടനം ചെയ്തു.സൗത്ത് സോൺ കോർഡിനേറ്റർ ഫോർജിയ റോബർട്ട് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിൻസെന്റ് കുലായിസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകുമാർ ,ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാന്തകുമാർ,ഹരിദാസ് കെ.ടി.യു.സി.സി.എം ജില്ലാ പ്രസിഡന്റ് ബാബു, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹഫിസ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് വസന്ത്, മനോജ് കമലാലയം, നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റർ കുലാസ്,വിജയ മൂർത്തി, യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിൻസൻ ഗോമസ്, മണ്ഡലംപ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, ജോർജ്ജ് സേവിയർ,സുധീർ തുടങ്ങിയവർ സംസാരിച്ചു.