ഡോക്യുമെന്ററി പ്രദർശനം, പോത്തൻകോട് സംഘർഷം
Saturday 28 January 2023 3:26 AM IST
പോത്തൻകോട് : ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം.യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രദർശനത്തിനിടയിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ ബി.ജെ.പി പ്രവർത്തകൻ സ്ക്രീൻ വലിച്ചുകീറാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവർത്തകനായ ദിലീപാണ് സ്ക്രീൻ വലിച്ചുകീറാൻ ശ്രമിച്ചത്. ദിലീപിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിച്ചിട്ട് പിടിച്ചു.ഇതിനിടയിൽ ചിലർ ദിലീപിനെ മർദ്ദിച്ചു.പൊലീസെത്തി ദിലീപിനെ കസ്റ്റഡിയിലെടുത്തു. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു. ദിലീപിനെ മർദ്ദിച്ചതിന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.